പച്ച പരവതാനി വിരിച്ച പുല്പരപ്പില്‍ മുത്തമിട്ടു പറന്ന നിശാശലഭമേ ......നമ്മുക്കിപ്പോള്‍ വിരഹത്തിന്റെ നാളുകള്‍ പ്രജണ്ട മാരുതാ നീ എവിടെ ......?
എന്‍ പ്രിയയുടെ സ്വൊരത്തിന് മതുരിമ നല്കി൯യ മുളം കാടുകള്‍ എവിടെ ആണ് വളരുന്നത് .......?
അവളെ ഇത്രമേല്‍ സുന്ദരി ആക്കിയ ആ മധുര ഫലങ്ങള്‍ എവിടെ ആണ് വളര്‍ന്നത് .....?
ലെബനോനിലെ അത്തിമരങ്ങള്‍ വളരുന്ന ആ പുല്‍ മേടുകളിലോ .......?
അതോ ,സൈപ്രസ് മരങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ആല്‍പസ്സ് കുന്നുകളുടെ , പൂന്തേന്‍ അരുവി കൊച്ചു പുല്‍മേടുകളുമായ് കെട്ടി പുണരുന്ന താഴ് വാരങ്ങളിലോ ..............?
പ്രണയത്തെ കുറിച്ചു സോപ്നം നെയ്യുന്ന ഏതോ പഴംകഥയിലെ ഇടയ പെണ്‍കൊടിയെ പോലെ നീ എന്നില്‍ നിന്ന് അകലെ ആണെങ്കിലും , ഈ ഭുമുഖത്തിന്‍ ഏതോ കോണില്‍ സ്മശാന ഭീതിയോടെ ഇരിക്കുന്നുന്ടെന്നു ഞാന്‍ വിശ്വസിക്കട്ടെ .........?
എന്നാലും നീ അറിയുന്നുണ്ടോ ഞാനും എവിടെ ആണെന്ന് ചെങ്കുത്തായ മലനിരകളും കിഴക്കാന്‍ തൂക്കായ കരിമ്പാറ കെട്ടുകളും നിറഞ്ഞ ഏതോ തരിസ്സു ഭൂമിയില്‍ ആണ് ഞാന്‍ .
എന്നോട് കൂട്ടുകൂടാന്‍ ഒരു വേനല്‍ പക്ഷിയോ , എനിക്ക് ഒരു ആശ്വാസം പകരാന്‍ ഒരു മല മുഴക്കിയോ ഇവിടെ ഇല്ല .
ആകെ ഉള്ളത് നീ എന്റേത് മാത്രമാഇരുന്ന ആ കഴിഞ്ഞ കാലത്തിലെ കുറച്ച് ഓര്‍മ്മകള്‍ മാത്രം............
" ഓര്‍മയില്‍ ആ ശിശിരം " മാത്രം ......
എന്നെങ്കിലും ഞാന്‍ നിന്റെ അടുക്കല്‍ എത്തും എന്ന പ്രത്യാശയോടെ ........................
..................................................................നിന്റെ കൂട്ടുകാരന്‍ ....................................................
Wednesday, October 1, 2008
Subscribe to:
Posts (Atom)